നെടുങ്കണ്ടം: നാലര പതിറ്റാണ്ടിലധികമായി രാമക്കല്‍മേടിനെ വേട്ടയാടിയ നരബലിയുടെ ഓര്‍മകളുണ്ട്. രാമക്കല്‍മേട് കോമ്പമുക്ക് സ്വദേശിയായ റഹ്മത്ത് കുട്ടിയുടെ മരണം.
നിധികുംഭം ലഭിക്കുന്നതിന്
നിധികുംഭം ലഭിക്കുന്നതിനായി എട്ടാംക്ലാസുകാരനെ പിതാവും രണ്ടാനമ്മയും തമിഴ്നാട്ടില്‍ നിന്നെത്തിയ മന്ത്രവാദികളും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.
അതിക്രൂരമായാണ് കൃത്യം നിര്‍വഹിച്ചത്. ബാലന്റെ ഇരുകണ്ണുകളും ചൂഴ്ന്നെടുക്കുകയും സ്വകാര്യ ഭാഗങ്ങളിലൂടെ ഇരുമ്പ് ദണ്ഡുകള് കയറ്റുകയും ചെയ്തു.
തന്നെ ഉറ്റവര്‍ കൊലപ്പെടുത്തുമെന്ന് റഹ്മത്ത്കുട്ടി ഭയന്നിരുന്നു. സുഹൃത്തുക്കളോട് തന്റെ ആശങ്ക പങ്കുവെച്ചിരുന്നെങ്കിലും ആരും മുഖവിലയ്ക്ക് എടുത്തില്ല.
പിന്നീട്, ബാലന് സ്കൂളില്‍ വരാതായതോടെ നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് അന്വേഷണം നടത്തുകയും അതിക്രൂരമായി പീഢനങ്ങള്‍ ഏറ്റുവാങ്ങിയ, പിഞ്ചുബാലന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും സംഭവത്തിന്റെ നടുക്കം നാട്ടുകാരുടെ ഓര്‍മകളില്‍നിന്ന് വിട്ടുമാറിയിട്ടില്ല.