ആലുവ: ദുരൂഹ സാഹചര്യത്തിൽ വ്യത്യസ്തയിടങ്ങളിലായി സ്ത്രീയേയും യുവാവിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
ഇരുവരും കുഴുവേലിപ്പടി സ്വദേശികളാണ്. 45 വയസുള്ള സ്ത്രീയെ ഇന്നലെ വൈകിട്ട് ആറ് മണിയോടെ ആലുവ ഗ്യാരേജിന് സമീപം ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
അര മണിക്കൂറിനകം ദേശീയപാതയിൽ മാർത്താണ്ഢ വർമ്മ പാലത്തിൽനിന്നു യുവാവ് പെരിയാറിൽ ചാടുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് യുവാവിന്റെ മൃതദ്ദേഹം കണ്ടെത്തിയത്.
സ്ത്രീയും യുവാവും സ്കൂട്ടറിൽ ഒരുമിച്ച് സഞ്ചരിച്ചിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്.
സ്ത്രീയുടെതെന്ന് കരുതുന്ന സ്കൂട്ടറിന്റെ താക്കോൽ യുവാവ് പുഴയിലേക്ക് ചാടിയ പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയതായി പറയുന്നു.
ആലുവ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി മുതദേഹങ്ങൾ ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.