ചിറ്റാര്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
ചിറ്റാര്‍ മണക്കയം കുമരന്‍കുന്ന് ശ്രുതി ഭവനില്‍ കൃഷ്ണകുമാറിന്റെയും അശ്വതിയുടെയും മകള്‍ മീനു കൃഷ്ണകുമാര്‍(14)നെയാണ് തിങ്കളാഴ്ച രാത്രി ഏഴോടെ വീടിന് സമീപത്തെ മരുതി മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൂലിവേലക്കാരായ മാതാപിതാക്കള്‍ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് മകള്‍ തൂങ്ങി മരിച്ച വിവരം അറിയുന്നത്.
തുടര്‍ന്ന് ചിറ്റാര്‍ പോലീസില്‍ വിവരം അറിയിക്കുകയും രാത്രിയോടെ മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു.
ആര്‍ഡിഒയും സംഘവും ഇന്‍ക്വസ്റ്റ് നടത്തി, ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടക്കും. സംഭവത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിട്ടുണ്ട്.
പെണ്‍കുട്ടി ചിറ്റാര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയാണ്. കുട്ടിയുടെ മൃതദേഹത്തില്‍ രക്്തം ഒലിച്ചിറങ്ങിയതായി കണ്ടെത്തിയത് ദുരൂഹതക്കിടയാക്കിയിട്ടുണ്ട്.
ഇതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ബന്ധുക്കളില്‍ ചിലരും നാട്ടുകാരും പങ്കുവയ്ക്കുന്നു. ഇതോടെ അസ്വഭാവിക മരണത്തിന് ചിറ്റാര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ന്നത പോലിസ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡ്, വിരല്‍ അടയാള വിദഗ്ധര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ശ്രുതി, സുജിത്, അജിത്, സുകന്യ എന്നിവര്‍ സഹോദരങ്ങളാണ്.