മലപ്പുറം: അറവുശാലയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇറച്ചി വ്യാപാരി പി. നിസാമുദീന്‍റെ ഭാര്യ കോഴിക്കോട് നരിക്കുനി കുട്ടംപൂർ സ്വദേശിനി റഹീന(30)ആണ് കൊല്ലപ്പെട്ടത്. മലപ്പുറം പരപ്പനങ്ങാടി അഞ്ചുപുരയിലെ ഇറച്ചി വ്യാപാര കേന്ദ്രത്തിലാണ് ദാരുണ സംഭവം ഉണ്ടായത്.
പുലർച്ചെ, കടയിൽ ആളില്ലെന്ന് പറഞ്ഞ് നിസാമുദ്ദീൻ ഇവരെ കടയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നാലു മണിയോടെ തൊഴിലാളികൾ എത്തിയപ്പോഴാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നിസാമുദ്ദീൻ ഒളിവിലാണെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.