കൊല്ലം: ചിതറയിൽ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. മടത്തറ അരിപ്പ ഇടപ്പണയിൽ ചരുവിളവീട്ടിൽ കൊച്ചുമണിയാണ് കൊല്ലപ്പെട്ടത്.
ഒന്നിച്ചു മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തിയത്.
കൊലയ്ക്കുശേഷം മൃതദേഹം ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയായ അനന്തരവൻ രതീഷിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്‍പ്പിച്ചു.
ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ രതീഷ് കരിങ്കല്ലു കൊണ്ട് കൊച്ചു മണിയുടെ തലയിൽ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം രതീഷ് മൃതദേഹം പാലയുടെ ഇലയും തൊണ്ടും കൊണ്ട് മൂടി വീടിനോട് ചേർന്നുള്ള വഴിയരികിൽ മൂടിയിട്ടു.
എന്നാല്‍ രാത്രി ബന്ധുക്കൾ മ്യതശരീരം കണ്ടെതിനെ തുടർന്ന് ചിതറ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
രാത്രി എത്തിയ പൊലീസ് സംഘം വീടിന് സമീപത്തു നിന്നു തന്നെ രതീഷിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ രതീഷിനെ റിമാൻഡ് ചെയ്തു.