കൊടുമൺ: യുവാവിന്റെ മരണം വൈദ്യുതാഘാതമേറ്റെന്ന്, ദുരൂഹതയേറുന്നു. കഴിഞ്ഞ ദിവസം തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊടുമൺ ഐക്കരേത്ത് ആതിര ഭവനിൽ ആദർശി(21)ന്റെ മരണത്തിലാണ് ദുരൂഹതയേറുന്നത്.
തട്ട തോലൂഴം പെട്രോൾ പമ്പിന് സമീപമുള്ള വലിയ തോട്ടിലാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മൃതദേഹം കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റു മരിച്ചതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
സ്വകാര്യ വ്യക്തിയുടെ കൃഷിഫാമിന് ചുറ്റും പന്നി കയറാതിരിക്കാൻ വൈദ്യുത കമ്പിവേലി സ്ഥാപിച്ചിരുന്നതായി പറയുന്നു. ഇത് അനധികൃതമെന്നാണ് പറയുന്നത്.
ഈ കമ്പിവേലിയിൽ തട്ടി വീണതായാണ് നിഗമനം. കമ്പിയിൽ തട്ടി തോട്ടിൽ എങ്ങനെ വീണുവെന്ന സംശയം ഉയർന്നിട്ടുണ്ട്.
ഫാമിലെ ജോലിക്കാരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ആദർശ് ഈ സ്ഥലത്ത് എന്തിനു വന്നുവെന്നതിലും ദുരൂഹതയുണ്ട്.
മൃതദേഹം തോട്ടിൽ മലർന്നു കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് യുവാവ് വീട്ടിൽ നിന്ന് ഇറങ്ങിയത്.