കോൽക്കത്ത: 17 വയസുള്ള കാമുകന്റെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് അറസ്റ്റ് ചെയ്ത യുവതി പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കി.
പശ്ചിമ ബംഗാളിലെ ഹെംതാബാദ് സ്റ്റേഷനിൽ വ്യാഴാഴ്ച രാത്രിയാണ് 19 വയസുകാരി ജീവനൊടുക്കിയത്.
ദിനാജ്പൂർ മേഖലയിലെ കാമുകന്റെ വീട്ടിലെത്തിയ യുവതി ഇയാളെ വിവാഹത്തിന് നിർബന്ധിച്ചതോടെ പ്രദേശവാസികൾ പോലീസിനെ വിളിക്കുകയായിരുന്നു.
സ്റ്റേഷനിലെത്തിയ യുവതി ശുചിമുറിയിൽ പ്രവേശിച്ച് ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു.
യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ 17 വയസുകാരനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു.