കൊല്ലം: അഞ്ചലിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഒപ്പം താമസിച്ചു വന്ന യുവാവ് പോലീസ് നിരീക്ഷണത്തിൽ.
ഇടമുളക്കൽ ഷാൻ മൻസിലിൽ ആതിരയാണ് മരിച്ചത്. യുവതിയോടൊപ്പം താമസിച്ചു വന്ന ഷാനവാസും പൊള്ളലേറ്റ് ചികിത്സയിലാണ്.
യുവതിയുടെ മരണമൊഴിയെ തുടർന്ന് ഷാനവാസ് പോലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വഴക്കിട്ടിരുന്നു.
ഇതിനിടയിൽ ഷാനവാസ് ആ തിരയുടെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഷാനവാസിനും പൊള്ളലേറ്റു.
നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ആതിര ചികിത്സയ്ക്കിടയിൽ മരിച്ചു. ഷാനവാസ് ചികിത്സയിലാണ്.
രണ്ട് വർഷം മുമ്പാണ് ഷാനവാസ് ആതിരയോടൊപ്പം താമസം തുടങ്ങിയത്. ഇവർക്ക് ആറുമാസം പ്രായമായ ഒരു കുട്ടിയുമുണ്ട്. ഇരുവർക്കും ആദ്യ വിവാഹങ്ങളിൽ രണ്ട് കുട്ടികൾ വീതമുണ്ട്.