പാലക്കാട്: തൃത്താലയിൽ അമ്മയേയും രണ്ടു മക്കളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടിത്തറ സ്വദേശി ശ്രീജ (28), അഭിഷേക് (ആറ്), അഭിനവ് (നാല്) എന്നിവരാണ് മരിച്ചത്.
വീട്ടുവളപ്പിലെ കിണറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ഇവരെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
അമ്മയും രണ്ടു മക്കളും കിണറ്റിൽ മരിച്ച നിലയിൽ! ചൊവ്വാഴ്ച വൈകുന്നേരം മുതൽ ഇവരെ കാണാതായിരുന്നു
