കോട്ടയം: ഡോക്ടേഴ്സ് ഡേ പ്രമാണിച്ചു കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ സീനിയർ ഗൈനെക്കോളജിസ്റ്റ് ഡോ. റെജിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ഡോക്ടർമാർ ഒരുമിക്കുന്ന ഡെത്തും റിച്ചയും പിന്നെ ഒരു പാവം നൊസ്റ്റാർഡാമസും എന്ന തികച്ചും വ്യത്യസ്തമായ ഒരു ഹ്രസ്വചിത്രം പുറത്തിറങ്ങുന്നു.
ഇന്ന് വൈകീട്ട് നാലിന് കാരിത്താസിലെ ഡയമണ്ട് ജൂബിലി ഹാളിൽ കാരിത്താസ് ഡയറക്ടർ ഫാ. ബിനു കുന്നത്ത് ഹ്രസ്വചിത്രം റിലീസ് ചെയ്യും. ഒരു ഡോക്ടറുടെ ലൈഫിൽ അപ്രതീക്ഷിതമായി വരുന്ന ഒരു ഫോൺ കാൾ ഒരു രോഗിയുടെ ജീവൻ രക്ഷപെടാൻ കാരണമാവുന്നു.
14 വർഷങ്ങൾക്കു ശേഷവും ആ കാൾ – അതെന്തായിരുന്നു എന്ന് വിവരിക്കാൻ ഡോക്ടർക്കാവുന്നില്ല. ആ അന്വേഷണമാണ് ഡെത്തും റിച്ചയും പീന്നെ ഒരു പാവം നൊസ്റ്റാർഡമസും എന്ന ഈ ഷോർട് ഫിലിമിൽ പറയുന്നത്.
സ്റ്റോറി, കൺസെപ്റ്റ്, ഡയറക്ഷൻ-റെജി ദിവാകർ, അസോസിയേറ്റ് ഡയറക്ടർ-അമ്പിളി മഹേഷ്, എഡിറ്റിംഗ് ആൻഡ് മ്യൂസിക്-സൈബിന് ലൂക്കോസ്, കാമറ-അഷ്ബിൻ, അഭിനേതാക്കൾ – റെജി ദിവാകർ, ഡോ. സതി, ഡോ, റാണി, ഡോ. രാജു, ഡോ. ജോമി, ലിൻസ് പോൾ, ഡോ. സേതു, ഡോ. ശ്രാവണി, ഡോ. ഗീതിക, മഹേഷ്, അരവിന്ദ്, രാജീവ്.