കോട്ടയം: വൈക്കം അയ്യർകുളങ്ങരയിൽ ഭിന്നശേഷിക്കാരിയായ യുവതിയെയും പിതാവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോർജ് ജോസഫ്(72), ജിൻസി(30) എന്നിവരാണ് മരിച്ചത്.
ജോർജ് ജോസഫിനെ വീടിനെ സമീപത്തുള്ള തൊഴുത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ജിൻസിയുടെ മൃതദേഹം വീട്ടിലെ മുറിക്കുള്ളിലാണ് കണ്ടെത്തിയത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
വൈക്കത്ത് ഭിന്നശേഷിക്കാരിയായ യുവതിയെയും പിതാവിനെയും മരിച്ച നിലയിൽ കണ്ടെത്തി
