വണ്ണപ്പുറം: ബാങ്ക് ജീവനക്കാരനെ റബർത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമണ്ണൂർ പാലത്തിങ്കൽ ജോർജുകുട്ടിയുടെ (മിൽമ തങ്കൻ-51) മൃതദേഹമാണ് ഇന്നു രാവിലെ വണ്ണപ്പുറം ദർഫത്തൊട്ടിക്കു സമീപമുള്ള റബർത്തോട്ടത്തിൽ കണ്ടെത്തിത്. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് കഞ്ഞിക്കുഴി ശാഖയിലെ ജീവനക്കാരനാണ്.
കാളിയാർ പോലീസ് സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.