തൃശൂർ: യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ. തൃശൂർ തിരുവമ്പാടി ശാന്തിനഗർ ശ്രീനന്ദനത്തിൽ നവീൻ(40)ആണ് അറസ്റ്റിലായത്. നവീന്റെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയത്.
2020 സെപ്റ്റംബറിലാണ് ഷൊർണൂർ റോഡിന് സമീപമുള്ള ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ ഭർത്താവും നവീനും സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒന്നിച്ചിരുന്ന് സ്ഥിരമായി മദ്യപിച്ചിരുന്നു.
ഒരു ദിവസം വീട്ടിൽ ആരുമില്ലാതിരുന്ന സമയംവീട്ടിലെത്തിയ നവീൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
ഇതേത്തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായ യുവതി ജീവനൊടുക്കുകയായിരുന്നു.
നവീനാണ് മരണത്തിന് ഉത്തരവാദിയെന്ന് യുവതി ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ഡയറിയിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്.
പോലീസിനു പരാതി നൽകി ഒരു വർഷം കാത്തിരുന്നിട്ടും നടപടി ഉണ്ടായില്ലെന്നും ഹൈക്കോടതി നിർദേശിച്ചപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും യുവതിയുടെ ബന്ധുക്കൾ കുറ്റപ്പെടുത്തി.
നവീന്റെ ആദ്യഭാര്യ ജീവനൊടുക്കിയിരുന്നു. രണ്ടാം ഭാര്യയുമായി വിവാഹമോചനം നടത്തിയിരുന്നെന്നും പോലീസ് പറഞ്ഞു.