ന്യൂഡൽഹി: അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ പ്രധാനഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനുവിട്ടു. ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഹർജി പരിഗണിച്ചത്.
പതിനാലാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ കാലയളവില്‍ സംസ്ഥാനത്തിന് അനുവദിച്ച ചില തുകകള്‍ അധികമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 21,000 കോടി രൂപയുടെ വായ്പപരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത്.
ഇതിനെതിരേയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.പെൻഷൻ ഉൾപ്പടെ നൽകുന്നതിന് അടിയന്തരമായി പതിനായിരം കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്നാണു കേരളത്തിന്റെ ആവശ്യം. നേരത്തെ കോടതി നിർദേശപ്രകാരം കേന്ദ്രവും സംസ്ഥാനവും തമ്മിൽ വിഷയത്തിൽ ചർച്ചകൾ നടത്തിയിരുന്നു. ഇതു പരാജയപ്പെട്ടതോടെയാണു വിഷയത്തിൽ കോടതി വീണ്ടും വാദം കേട്ടത്.