കോട്ടയം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് മീനച്ചിലാറ്റിലേക്കു ചാടിയ അജ്ഞാതൻ മരിച്ചു. ഇന്നലെ രാവിലെ 9.45നു കോട്ടയം പനയക്കഴിപ്പ് ഭാഗത്തു മീനച്ചിലാറ്റിലാണു സംഭവം. പാസഞ്ചർ ട്രെയിനിൽ നിന്നും ഒരാൾ ആറ്റിലേക്കു ചാടുന്നതു കണ്ട നാട്ടുകാർ സംഭവം ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു.
മീനച്ചിലാറിന്റെ കുറുകെ ചുങ്കം പനയ്ക്കഴപ്പ് റെയിൽവേ പാലത്തിൽ ട്രെയിനെത്തിയപ്പോൾ ഇയാൾ ചാടുകയായിരുന്നു.
ഈ സമയം ആറ്റിലെ കടവിൽ തുണി അലക്കികൊണ്ടിരുന്നവരാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്. ആഴം കുറഞ്ഞ ഭാഗത്താണ് ഇയാൾ വീണത്. അലക്കുകാർ കരയിലേക്കു കയറാൻ നിർദേശിച്ചുവെങ്കില്ലും ഇയാൾ വഴങ്ങിയില്ല.
കുടുതൽ ആഴമുള്ള ഭാഗത്തേക്ക് പോയ ഇയാൾ മുങ്ങി താഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്നു ഫയർഫോഴ്സ് എത്തിയാണു ആറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഉദേശം 55നും 60നും ഇടയിൽ പ്രായം തോന്നിക്കുന്നയാൾക്കു നരകലർന്ന തലമുടിയും മീശയും വെള്ളമുണ്ടു ഇളം റോസ് കളർ ഫുൾ കൈ ഷർട്ടുമാണു ധരിച്ചിരിക്കുന്നത്. മൃതദേഹം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.