കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിനു സമീപം മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ പഠനാവ ശ്യത്തിന് ഉപയോഗിച്ചവയാണോ ഇതെന്ന് സംശയിക്കുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
കുഴിയെടുത്ത് ഉപേക്ഷിച്ച ശേഷം മണ്ണിട്ട് പോലും മൂടിയിട്ടില്ലാത്തതിനാൽ നായ്ക്കൾ മൃതദേഹത്തിന്റെ ഭാഗങ്ങൾ വലിച്ച് കീറിയ നിലയിലാണ് കണ്ടെത്തിയത്. പരിസരത്ത് നാട്ടുകാർ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.