മലയാള സിനിമയ്ക്ക് തീരാനഷ്ടം സമ്മാനിച്ചാണ് നടന് ഇന്നസെന്റ് ജീവിതത്തിന്റെ തിരശീലയ്ക്കു പിന്നില്‍ മറഞ്ഞത്.
മലയാള സിനിമയില്‍ ഇന്നസെന്റിനെ കുറിച്ച് ആലോചിക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല. ചിരിയുടെ മാല പടക്കമായിരുന്നു ഇന്നച്ചന്.
കോമഡിതാരം എന്നതിലുപരി മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത ഒരു പ്രതിഭ തന്നെയായിരുന്നു ഇന്നസെന്റ്.
സമൂഹത്തിലെ നിരവധി മേഖലകളില്‍ നിന്ന് നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
ഇപ്പോഴിതാ തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ ഇന്നസെന്റിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
തനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു കാര്യമാണ് അതിജീവിത നേരിച്ച നീതി നിഷേധത്തില്‍ ഇന്നസെന്റ് പാലിച്ച നിശബ്ദത.
അത് തനിക്ക് ഒരിക്കലും മറക്കാനോ പൊറുക്കാനോ കഴിയില്ലെന്നും അദ്ദേഹത്തിന്റെ മരണത്തിന്റെ വേദനയിലും അദ്ദേഹം ചെയ്ത ഈ തെറ്റിന് ഒരിളവ് ഇല്ലെന്നും ദീദി പറയുന്നു.
കാന്‍സര്‍ ബാധിച്ച് ചികിത്സയിലുള്ളപ്പോഴാണ് താനും ഇന്നസെന്റും കൂടുതല്‍ അടുത്തത്. നല്ല സുഹൃത്തുക്കളായി എന്നും എന്നും വിളിക്കാറൊക്കെയുണ്ടായിരുന്നുവെന്നും അദ്ദേഹം കാന്‍സറിനെ അതിജീവിച്ചുവെന്നും എന്നാല്‍ അതിജീവനത്തിന്റെ വഴിയിലെ ആദരവ് അദ്ദേഹം അതിജീവിതയോട് കാട്ടിയില്ലെന്നും ദീദി ദാമോദര്‍ പറയുന്നു.