കൊച്ചി:കാസർഗോഡ് പെരിയകല്യോട്ട് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ നടത്തിയ മിന്നൽ ഹർത്താലിനെതിരെ ഹൈക്കോടതി നടപടി. ഹർത്താലിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കാസർഗോഡ് ജില്ലയിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം ജില്ലയിലെ യുഡിഎഫ് നേതാക്കളായ കമറുദ്ദീൻ, ഗോവിന്ദൻ നായർ എന്നിവരിൽ നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു. ഹർത്താലുമായി ബന്ധപ്പെട്ടുള്ള എല്ലാ കേസുകളിലും ഇവർ മൂവരെയും പ്രതികളാക്കണമെന്നും കോടതി നർദേശിച്ചു.
കൂടാതെ, മൂന്ന് പേർക്കെതിരെയും പ്രേരണാകുറ്റം ചുമത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.ഇതിനൊപ്പം, ഹർത്താലിലെ നാശനഷ്ടങ്ങൾ കണക്കാക്കാൻ കമ്മീഷനെ നിയമിക്കുമെന്നും ഈ കമ്മീഷൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ നടപടികളെന്നും കോടതി അറിയിച്ചു.