ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ തയാറാണെന്ന് ജയലളിതയുടെ സഹോദര പുത്രി ദീപ. ശശികല പാര്‍ട്ടിയെ
ഏറ്റെടുത്തത് ജനാധിപത്യപരമല്ല. അവസാന കാലഘട്ടത്തില്‍ ജയലളിതയെ കാണാന്‍ അനുവദിക്കാത്തത് അംഗീകരിയ്ക്കാനാകില്ലെന്നും ദീപ തുറന്നടിച്ചു. ശശികലയ്ക്കെതിരെ പാര്‍ട്ടി അണികളില്‍ പ്രതിഷേധം പുകയുന്നതിനിടയിലാണ് രാഷ്ട്രീയത്തിലിറങ്ങാന്‍ തയാറാണെന്ന് ജയലളിതയുടെ സഹോദര പുത്രി ദീപ വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ദീപ ഇതെല്ലാം വ്യക്തമാക്കിയത്.
ഒ പനീര്‍സെല്‍വവും മുതിര്‍ന്ന നേതാക്കളും ശശികലയോട് പാര്‍ട്ടി നേതൃത്വത്ത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത്തരത്തില്‍ നേതൃസ്ഥാനം ഏറ്റെടുക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നാണ് ദീപയുടെ പക്ഷം. ജയലളിതയുടെ രൂപവും ഭാവവുമുള്ള ദീപയെ പിന്തുണച്ച് രംഗത്തെത്തിയത് ശശികലയ്ക്കെതിരെ പ്രതിഷേധിക്കുന്ന അതേ അണികള്‍ തന്നെയാണ്.