ജയലളിതയുടെ സഹോദരപുത്രി ദീപ പോയസ് ഗാർഡനിലെത്തി; സ്ഥലത്തു സംഘർഷം; വീട്ടിലുണ്ടായിരുന്നത് ഗുണ്ടകളും ജീവനക്കാരും മാത്രം

deepa

ചെന്നൈ: ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനു മുന്നില്‍ സംഘർഷം‍. ജയലളിതയുടെ സഹോദരപുത്രി ദീപ പോയസ് ഗാര്‍ഡനിലെത്തിയതിനേത്തുടർന്നാണ് സംഘർഷം ഉണ്ടായത്.

സഹോദരന്‍ ദീപക് വിളിച്ചിട്ടാണ് വന്നതെന്ന് ദീപ പറഞ്ഞു. എന്നാല്‍ വീട്ടിലുണ്ടായിരുന്നത് ഗുണ്ടകളും ജീവനക്കാരും മാത്രമായിരുന്നുവെന്നാണ് വിവരം. ദീപ മടങ്ങിപ്പോകണമെന്ന് ടി.ടി.വി.ദിനകരന്‍ അനുയായികള്‍ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് സ്ഥലത്ത് സംഘർഷമുണ്ടായത്. ശശികല വിഭാഗത്തോടൊപ്പം ചേര്‍ന്ന് സഹോദരന്‍ ചതിച്ചെന്ന് ദീപ ആരോപിച്ചു. രണ്ടരമണിക്കൂര്‍ ദീപ പോയസ് ഗാര്‍ഡനില്‍ ചെലവഴിച്ചു.

Related posts