പത്തനംതിട്ട: രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്ത പോലിസ് നടപടി ശരിയല്ലെന്ന് ഭാര്യ ദീപ.രാഹുലിനെ പാർപ്പിച്ചിരിക്കുന്ന കൊട്ടാരക്കര സബ് ജയിലിനു മുന്നിൽ നിന്നു സാമൂഹ്യ മാധ്യമത്തിലൂടെയാണ് ദീപ പ്രതികരിച്ചത്. രാഹുൽ ചെയ്ത തെറ്റ് എന്താണ്.
ജാമ്യം നിഷേധിക്കുന്ന വകുപ്പുകൾ ചുമത്തിയത് എന്തിനാണ് എന്നിങ്ങനെ വികാരാധീനയാകുന്നതും വിഡിയോയിൽ കാണാം. ആന്ധ്രപ്രദേശിൽ നിന്നുള്ള മാധവി എന്ന സ്ത്രീ മല കയറാൻ അനുവദിക്കാത്തതിനാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
ട്രാക്ടറിൽ ടാർപോളിൻ കൊണ്ടു മൂടിയാണ് രാഹുലിനെ കൊണ്ടുപോയതെന്നും ദീപ പറയുന്നു.14 ദിവത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. കുടുംബാംഗങ്ങർക്കൊപ്പമാണ് ദീപ സബ് ജയിലിൽ എത്തിയത്.