ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാർഡനിലെ വസതി സ്മാരകമാക്കാനുള്ള തീരുമാനത്തിനെതിരേ ജയലളിതയുടെ സഹോദരന്റെ മകൾ ദീപ നല്കിയ ഹർജിയിൽ തമിഴ്നാട് സർക്കാരിനു മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. ഈ മാസം 23നകം മറുപടി നല്കാൻ ജസ്റ്റീസ് കെ. രവിചന്ദ്രബാബു സംസ്ഥാന സർക്കാരിനോടു നിർദേശിച്ചു.
ജയലളിതയുടെ അനന്തരവകാശികളായ തനിക്കും സഹോദരൻ ദീപക്കിനും അവകാശപ്പെട്ട പോയസ് ഗാർഡനിലെ വസതി സ്മാരകമാക്കുന്നതിനു സർക്കാരിന് അധികാരമില്ലെന്നാണു ദീപ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.