ഭിക്ഷാടകനായ ബാലന്റെ മടിയില്‍ കിടന്നുറങ്ങുന്ന അര്‍ദ്ധനഗ്നയായ ബാലിക! സാമൂഹികപ്രവര്‍ത്തക പങ്കുവച്ച ചിത്രം ഇന്റര്‍നെറ്റില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു; പിന്നില്‍ ശക്തമായ ഇടപെടലെന്ന് ദീപ മനോജ്

അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു ചിത്രമുണ്ട്. ഒരു ഭിക്ഷാടകനായ ബാലന്റെ കയ്യില്‍ കിടന്ന് ഉറങ്ങുന്ന അര്‍ദ്ധനഗ്‌നയായ ബാലികയുടെ വീഡിയോയും ചിത്രങ്ങളും. ഡല്‍ഹി കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകയായ ദീപ മനോജ് ആയിരുന്നു ഈ ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. മണിക്കുറുകള്‍ക്കകം ഈ വീഡിയോ വൈറലായി മാറുകയും ചെയ്തിരുന്നു. ഒന്നു രാത്രി ഇരുണ്ടു വെളുത്തപ്പോഴേയ്ക്കും 15 ലക്ഷത്തോളം പേര്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞിരുന്നു. അത്രയും തന്നെ ആളുകള്‍ അവ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ കുട്ടി ഭിക്ഷാടനമാഫിയയുടെ കയ്യില്‍ പെട്ടതാണോ എന്ന സംശയത്തിലാണു ദീപ ചിത്രങ്ങള്‍ പങ്കുവച്ചത്.

എന്നാല്‍ ആ പോസ്റ്റും ചിത്രങ്ങളും ഇപ്പോള്‍ ഫേസ്ബുക്കില്‍ കാണാനില്ല. അതു നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. എങ്ങനെയാണ് ഈ പോസ്റ്റ് അപ്രത്യക്ഷമായത് എന്നതിനെക്കുറിച്ചു ദീപാ മനോജിനും അറിയില്ല. ഡല്‍ഹിയില്‍ ഇത്തരം കാഴ്ചകള്‍ സ്ഥിരമാണ്. സദാ ഉറങ്ങിക്കിടക്കുന്നതായി കാണുന്ന ഈ കുട്ടികള്‍ക്കു പിന്നില്‍ ഭിക്ഷാടനമാഫിയ ഉള്ളതായി താന്‍ വിശ്വസിക്കുന്നു എന്നു ദീപ പറയുന്നു. ദീപ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിനു പിന്തുണയുമായി പ്രമുഖരടക്കം നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ താന്‍ ഇട്ട മെയിന്‍ പോസ്റ്റ് കാണാനില്ല. ഇത് എന്തു കൊണ്ടു സംഭവിച്ചു എന്നോ, എങ്ങനെ സംഭവിച്ചു എന്നോ എനിക്ക് അറിയില്ല. ഇതിനു പിന്നില്‍ ആരുടെയെങ്കിലും ശക്തമായ ഇടപെടല്‍ ഉണ്ടോയെന്ന് സംശയിക്കുന്നതായി ഇവര്‍ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോടു പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ അപ്രത്യക്ഷമായി എന്നു കണ്ടു പിടിക്കാനായാല്‍ ഭിക്ഷാടന മാഫിയകളുടെ വലിയ സംഘത്തെ പിടികൂടാനാവുമെന്നും ദീപ പറയുന്നു.

 

Related posts