അഴിമതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ട് അധികാരത്തിലേറിയ വ്യക്തിയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. അഴിമതി രഹിതമായ ഭരണമാണ് താനും സഹപ്രവര്‍ത്തകരും നടത്തുന്നതെന്ന് ഉറപ്പു വരുത്തുന്നതിലും കേജരിവാള്‍ ശ്രദ്ധിച്ചിരുന്നതായും പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ട്.
രാജ്യത്തെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും അവയുടെ നേതാക്കളില്‍ നിന്നും എത്രത്തോളം വ്യത്യസ്തരാണ് ആം ആദ്മി പാര്‍ട്ടിയും നേതാവ് അരവിന്ദ് കേജരിവാളും എന്നതിന് മറ്റൊരു തെളിവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ സാമൂഹിക പ്രവര്‍ത്തക ദീപ മനോജ്. ദീപയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
ഇലക്ഷന്‍ സമയം അല്ലാതെ വിയര്‍ത്തൊലിക്കുന്ന ഒരു നേതാവിനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? വെള്ള തുണിയിലും വെള്ള ഷര്‍ട്ടിലും ഒരു തുള്ളി വിയര്‍പ്പിന്റെ അംശം നിങ്ങള്‍ കണ്ടിട്ടുണ്ടോ?എവിടെ അല്ലേ ?26 ലക്ഷം വിലയുള്ള ഇന്നോവ ക്രിസ്റ്റയില്‍നിന്നും ഫുള്‍ ac യും ഇട്ടുകൊണ്ട് സ്വന്തം റൂമുകളില്‍ ac സ്റ്റേജ് പരിപാടികളില്‍ കൂളര്‍ അല്ലെങ്കില്‍ ഫാന്‍ ചുറ്റിലും അംഗരക്ഷകര്‍.
എന്നാല്‍ ഇങ്ങനെയും ഒരു മുഖ്യമന്ത്രി ഉണ്ട് ഇന്ത്യയില്‍ ഒന്നേ ഉള്ളൂ. അതാണ് അരവിന്ദ് കേജരിവാള്‍… ആ വള്ളി ചെരിപ്പും insert ചെയ്യാത്ത ഷര്‍ട്ട് ഉം…. ഇത്ര ലളിതമായി ജീവിക്കാന്‍ ഇദ്ദേഹത്തിന് മാത്രമേ കഴിയൂ…