കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച ആയിഷ റെന്നയെക്കൊണ്ട് മാപ്പു പറയിപ്പിക്കാന്‍ ശ്രമിച്ച സിപിഎമ്മുകാര്‍ക്കെതിരേ ദീപാ നിശാന്ത്. ആയിഷ റെന്നയെ ക്ഷണിച്ചു വരുത്തിയ ശേഷം തങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ ആകണം എന്നു പറയുന്നത് ഫാസിസം തന്നെയാണ് എന്നാണ് ദീപ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടത്.
ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മതതീവ്രവാദികളോളം അപകടകാരികളായ ആളുകള്‍ വേറെയില്ല എന്നാണ് ബോധ്യം.. പക്ഷേ ഒരു പൊതുവേദിയില്‍ ക്ഷണിക്കപ്പെട്ട ഒരതിഥി സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്നു പറയുന്നത് ഫാസിസം തന്നെയാണ്.ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ആരും വിമര്‍ശനാതീതരല്ല. അതിപ്പോ മുഖ്യമന്ത്രിയായാലും ശരി പ്രധാനമന്ത്രിയായാലും ശരി.
തര്‍ക്കങ്ങള്‍ക്കിടയില്‍ വിഷയം വിടരുത്.
പൗരത്വഭേദഗതിനിയമമാണ് വിഷയം!
അത് മുങ്ങിപ്പോകരുത്…