കള്ളവോട്ട് ചെയ്തവരെ ന്യായീകരിച്ച് കവിത മോഷണത്തിന് പിടിയിലായ ദീപ നിശാന്ത്, ഓപ്പണ്‍ വോട്ടിനെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാമെന്ന ദീപയുടെ പോസ്റ്റിനെ വലിച്ചുകീറി സോഷ്യല്‍മീഡിയ, ഇടതുബുദ്ധിജീവിയെ പൊളിച്ചടുക്കിയത് ഇങ്ങനെ

സോഷ്യല്‍മീഡിയയിലെ ബുദ്ധിജീവികളുടെ കൂട്ടത്തിലായിരുന്നു ദീപ നിശാന്തിന് സ്ഥാനം. ബൗദ്ധികമായി ഇടതുപക്ഷത്തിന്റെ നാവായിരുന്നു അവര്‍. എന്നാല്‍ മറ്റൊരാളുടെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചതോടെ ദീപയുടെ വിലയിടിഞ്ഞു. ഇതിനിടെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ വംശീയമായി അധിക്ഷേപിക്കുക കൂടി ചെയ്തതോടെ ദീപയുടെ ഗ്രാഫ് ഇടിഞ്ഞു.

ഇപ്പോള്‍ കാസര്‍ഗോഡും കണ്ണൂരിലും നടന്ന കള്ളവോട്ടിനെ ന്യായീകരിച്ച് മനുഷ്യാവകാശത്തെക്കുറിച്ച് പറഞ്ഞാണ് വിഷയത്തില്‍ ദീപയുടെ ന്യായീകരണം. ദീപ ഫേസ്ബുക്കില്‍ പറഞ്ഞതിങ്ങനെ-
രണ്ട് സ്ത്രീകള്‍ക്കെതിരെ അങ്ങേയറ്റം ഗുരുതരമായ ആരോപണം ഉന്നയിക്കുക. മുഖ്യധാരാമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും അവരുടെ ചിത്രം പ്രചരിപ്പിച്ചും പേരും നാടും പ്രചരിപ്പിച്ചും അങ്ങേയറ്റം അവഹേളിക്കുക. സംഭവത്തിന്റെ നിജസ്ഥിതി ബോധ്യമാകുമ്പോള്‍ അപമാനത്തിന് നേതൃത്വം നല്‍കിയവര്‍ ‘മൗനവാത്മീകത്തില്‍ ധ്യാന ലീലരായിരിക്കുക!’

അവര്‍ കള്ളവോട്ടല്ല ചെയ്തതെന്ന് ബോധ്യമായിട്ടും അവരെ അവഹേളിച്ചവര്‍ പാലിക്കുന്ന മൗനത്തിന്റെ സാംഗത്യമെന്താണ്? ഓപ്പണ്‍ വോട്ടിനെക്കുറിച്ച് എന്താണ് ചാനലില്‍ ചര്‍ച്ചയില്ലാത്തത്? ആ സ്ത്രീകള്‍ നേരിട്ട അപമാനത്തിന് ആരു സമാധാനം പറയും? എന്താണ് ഗുരുതരമായ ഈ ആരോപണമുന്നയിച്ച മാധ്യമങ്ങളും വ്യക്തികളും ഇക്കാര്യത്തില്‍ ഖേദം രേഖപ്പെടുത്താത്തത്? മുഖ്യമന്ത്രി പറഞ്ഞോണ്ടാന്ന് തോന്നുന്നു. കള്ളവോട്ടല്ല നടന്നതെന്ന് ബോധ്യമായിട്ടും ശരിക്കും ചിലരങ്ങ് ‘ മാറി നിക്കാണ് ‘!

കള്ളവോട്ടല്ല ഓപ്പണ്‍വോട്ടാണ് നടന്നതെന്നും സത്യം അറിഞ്ഞിട്ടും മാപ്പുപറയാത്തതെന്താണെന്നുമാണ് ദീപ ചോദിച്ചത്. ഇതാണ് സോഷ്യല്‍മീഡിയ പൊളിച്ചടുക്കിയത്. ഒരു കമന്റ് ഇങ്ങനെ- അതിന് അവര്‍ കള്ളവോട്ട് ചെയ്തിട്ടില്ല എന്ന് ഇതുവരെ തെളിഞ്ഞില്ലല്ലോ ടീച്ചറേ.. മുഖ്യന്‍ പറഞ്ഞാലുടന്‍ വിശ്വസിക്കാന്‍ ഇത് വെള്ളരിക്കാപ്പട്ടണമല്ല.. ഒരു പാര്‍ട്ടിയെ വിശ്വസിക്കുകയും അതില്‍ പ്രവര്‍ത്തിക്കുകയും അതിനെ അംഗീകരിക്കുകയും ചെയ്യുന്നത് നന്ന്.. എന്നാല്‍ ആ പാര്‍ട്ടി ചെയ്യുന്ന തെറ്റ് എല്ലാം ശരിയായി വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ഭയങ്കര ബോറാ.. അതും ദീപടീച്ചറെ പോലെ ഒരാള്‍.. കഷ്ടം അല്ലാതെന്ത് പറയാന്‍..

Related posts