യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില് ഒളിവില് പോയ നിര്മാതാവ് വിജയ് ബാബുവിനെ നാട്ടിലെത്തിയ ശേഷം അറസ്റ്റു ചെയ്താല് മതിയാകില്ലേ എന്ന് ആരാഞ്ഞ് ഹൈക്കോടതി.
എവിടെയാണെങ്കിലും അറസ്റ്റ് അനിവാര്യമാണെന്നു സര്ക്കാര് അഭിഭാഷകന് കോടതിയെ അറിയിച്ചു.
കേസ് പരിഗണിക്കുമ്പോള് ജാമ്യഹര്ജിയില് തീരുമാനം ഉണ്ടായശേഷം മറ്റു നടപടികളിലേയ്ക്കു കടക്കണമെന്നു കാട്ടി വിജയ് ബാബുവിന്റെ അഭിഭാഷകന് സത്യവാങ്മൂലം സമര്പ്പിച്ചിരുന്നു.
എന്നാല് ഈ നീക്കത്തിനെതിരെ ശക്തമായ നിലപാടാണ് അതിജീവിത കോടതിയില് സ്വീകരിച്ചത്.
പ്രതി മുന്കൂര് ജാമ്യ വ്യവസ്ഥ തീരുമാനിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നു കേസിലെ അതിജീവിത ഹൈക്കോടതിയില് അഭ്യര്ഥിച്ചു.
മുന്വിധിയോടെ കാര്യങ്ങളെ കാണരുത്. പ്രതിക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും അതിജീവിത കോടതിയില് വാദിച്ചു.
അതേസമയം വിജയ്ബാബുവിന്റെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.