തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങിക്കോ… യൂ​ത്ത്-മ​ഹി​ളാ കോ​ണ്‍​ഗ്ര​സുകാർക്ക് എ​ഐ​സി​സി നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​രു​ങ്ങാ​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ​എ​സ്‌​യു, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ൾ​ക്ക് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി​യു​ടെ നി​ർ​ദേ​ശം.

ഇ​ന്ന​ലെ കേ​ര​ള​ത്തി​ലെ​ത്തി​യ ദീ​പാ​ദാ​സ് മു​ൻ​ഷി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്, കെ​എ​സ്‌​യു നേ​താ​ക്ക​ളു​മാ​യി ഇ​ന്ന​ലെ പ്ര​ത്യേ​കം പ്ര​ത്യേ​കം ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ല​മെ​ന്‍റ് നി​യോ​ജ​ക മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ലും ബ്ലോ​ക്ക് മ​ണ്ഡ​ലം, ബൂ​ത്തു ത​ല​ങ്ങ​ളി​ലും പ്ര​ത്യേ​ക വ​നി​ത സ്ക്വാ​ഡു​ക​ളെ ഇ​റ​ക്കി പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നു മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ ജെ​ബി മേ​ത്ത​ർ അ​റി​യി​ച്ചു.

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഹി​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഞ​ങ്ങ​ൾ ത​യാ​ർ പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം കെ​പി​സി​സി ഓ​ഫീ​സി​ൽ ദീ​പ​ദാ​സ് മു​ൻ​ഷി നി​ർ​വ​ഹി​ച്ചു. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന് വ​ലി​യ പ​ങ്കാ​ണെ​ന്ന് ദീ​പ ദാ​സ് മു​ൻ​ഷി പ​റ​ഞ്ഞു.

ഇ​ന്ന് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക​ട​ന​പ​ത്രി​ക​യി​ലേ​ക്ക് പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടി കോ​ണ്‍​ഗ്ര​സ് മാ​നി​ഫെ​സ്റ്റോ ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​ൽ ദീ​പാ ദാ​സ് മു​ൻ​ഷി പ​ങ്കെ​ടു​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു പാ​ള​യം അ​യ്യ​ൻ​കാ​ളി ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം ശ​ശി ത​രൂ​രും പ​ങ്കെ​ടു​ക്കും.

Related posts

Leave a Comment