കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കൊലക്കേസിലെ പ്രതി എസ്ഐ ദീപക്കിനെതിരെ മജിസ്ട്രേറ്റിന്റെ മൊഴി. പറവൂർ മജിസ്ട്രേറ്റായിരുന്ന എൻ.സ്മിതയാണ് ദീപക്കിനെതിരെ മൊഴി നൽകിയിരിക്കുന്നത്. ഹൈക്കോടതി രജിസ്റ്റാര്ക്കാണ് മൊഴി നൽകിയിരിക്കുന്നത്.
ദീപക്ക് നേരത്തെയും പ്രതികളെ മർദിച്ച് കൊണ്ടുവന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ എസ്ഐയെ താക്കീത് ചെയ്തിട്ടുണ്ടെന്നും മജിസ്ട്രേറ്റ് ഹൈക്കോടതിയിൽ മൊഴി നൽകി. ശ്രീജിത്തിനെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദീപക്ക് എത്തിയപ്പോൾ പ്രതിയെ കാണാതെ ഇത് സാധ്യമാവില്ലെന്നാണ് താൻ നിലപാടെടുത്തത്.
ഇൗ സമയം ശ്രീജിത്ത് ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് എസ്ഐ പറഞ്ഞതെന്നും മജിസ്ട്രേറ്റ് മൊഴി നൽകി.
പ്രതിയെ കാണാൻ മജിസ്ട്രേറ്റ് കൂട്ടാക്കിയില്ലെന്ന ദീപകിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മജിസ്ട്രേറ്റിൽ നിന്ന് ഹൈക്കോടതി വിശദീകരണം തേടിയത്.