എമ്പുരാനെ എന്ന പാട്ടിന്റെ ആദ്യ വരികൾ പടത്തിൽ കേൾക്കുന്നത് ഒരു കുട്ടിയുടെ ശബ്ദത്തിലാണ്. ആ ശബ്ദത്തിന്റെ ഉടമ പൃഥ്വിരാജിന്റെ മകൾ അലംകൃതയാണ്. ഇനി അത് ഒളിപ്പിച്ച് വയ്ക്കേണ്ട ആവശ്യമില്ല.
ഒരു ഇംഗ്ലീഷ് സോംഗ് എന്നതിലേക്ക് ചർച്ചകൾ പോയിരുന്നു. ഇതൊരു പെൺകുട്ടിയുടെ ശബ്ദത്തിലായാൽ എങ്ങനെയുണ്ടാകും എന്ന രീതിക്ക് ചിന്തിച്ചു. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ എന്റെ രണ്ട് മക്കളുടെ സഹായമാണ് ഞാൻ തേടാറുള്ളത്. പക്ഷെ അവർ ബോംബെയിലാണ് പഠിക്കുന്നത്. അതുകൊണ്ട് ഇന്ദ്രജിത്തിന്റെ മകൾ പ്രാർഥനയെ വിളിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ആ കുട്ടി വളരെ അദ്ഭുതകരമായി പാടി. റെക്കോർഡിംഗ് കഴിഞ്ഞപ്പോൾ പ്രാർഥന തന്നെയായിരുന്നു ബെസ്റ്റ് ചോയിസെന്ന് എനിക്ക് മനസിലായി.
പൃഥ്വിക്കും ഇഷ്ടപ്പെട്ടു. ഞങ്ങൾക്ക് ഇഷ്ടപ്പെട്ടതുപോലെ പാട്ട് ഇറങ്ങിയപ്പോൾ മറ്റെല്ലാവർക്കും ഇഷ്ടപ്പെട്ടു. എമ്പുരാൻ സോംഗ് കുട്ടിയുടെ വോയിസിൽ തുടങ്ങാമെന്നത് പൃഥ്വിയുടെ സജഷനാണ്. എട്ടോ, പത്തോ വയസുള്ള കുട്ടി പാടിയാൽ മതിയെന്ന് തീരുനിച്ചു. അപ്പോഴാണ് പൃഥ്വി പറഞ്ഞത് മകൾ അലംകൃതയെ കൊണ്ട് ഒന്ന് പാടിപ്പിച്ച് നോക്കാമെന്ന്.
ഇംഗ്ലീഷ് പാട്ടൊക്കെയാണ് അലംകൃത കൂടുതലായും കേൾക്കുന്നത്. എമ്പുരാനെയെന്ന് പാടി വരുമ്പോൾ എങ്ങനെയുണ്ടാകുമെന്ന് അറിയില്ലെന്ന് പൃഥ്വി പറഞ്ഞു. പക്ഷെ അലംകൃത പാടി കഴിഞ്ഞപ്പോൾ ഞാനും അദ്ഭുതപ്പെട്ടു. കാരണം ഇമോഷൻസ് ഉൾപ്പെടെ ഞാൻ ഒറ്റ തവണയേ പറഞ്ഞ് കൊടുത്തുള്ളു. പൃഥ്വി ഡയലോഗ് പഠിക്കുന്നത് പോലെയാണ് ഒറ്റയടിക്ക് പാട്ടും പഠിച്ചു ഇമോഷനും കിട്ടി. അഞ്ച് മിനിറ്റിനുള്ളിൽ പാടി അവസാനിപ്പിച്ചു. ആ അച്ഛന്റെ മോളായതുകൊണ്ടാകുമെന്ന് ദീപക് ദേവ് പറഞ്ഞു.