തലയോലപ്പറമ്പ്: ഭർത്താവുമായി പിണങ്ങി വീടുവിട്ട് കുഞ്ഞുമായി മൂവാറ്റുപുഴയാറിൽ ചാടിയ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. തലയോലപ്പറന്പ് പൊട്ടൻചിറയിൽ തുണ്ടത്തിൽ അഭിജിത്തിന്റെ ഭാര്യ ദീപ (30), മകൾ രണ്ടു വയസുകാരി ദക്ഷ എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ ദേഹത്ത് കെട്ടിവച്ചാണ് ദീപ ആറ്റിൽച്ചാടിയത്.
പൊട്ടൻചിറയിലെ ഭർതൃവീട്ടിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ മുതലാണ് ദീപയെയും കുഞ്ഞിനെയും കാണാതായത്. പോലീസും അഗ്നിശമനസേനയും നടത്തിയ തെരച്ചിലിൽ മൂവാറ്റുപുഴയാറിൽ വടയാർ ദേവിക്ഷേത്രത്തിന് സമീപത്തുനിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വിദേശത്ത് നഴ്സായിരുന്നു ദീപ. ഭർത്താവ് തൃശൂർ എ ആർ ക്യാന്പിലെ പോലീസുകാരനാണ്. ഭർത്താവ് മൊബൈലിൽ ചാറ്റ് ചെയ്തതിനെ ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നു. ആഭരണങ്ങളും ഫോണും വീട്ടിൽ വച്ചിട്ടാണ് ദീപ വീടുവിട്ടിറങ്ങിയത്.