കൊല്ലം: ദീപാവലി പ്രമാണിച്ചുള്ള തിരക്ക് ഒഴിവാക്കാൻ തിരുവനന്തപുരം നോർത്ത് – (പഴയ കൊച്ചുവേളി ) മുംബൈ റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസ് നടത്താൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു.
ട്രെയിൻ നമ്പർ 01463 മുംബൈ ലോകമാന്യ തിലക് ടെര്‍മിനസ് -തിരുവനന്തപുരം നോര്‍ത്ത് ദീപാവലി സ്പെഷൽ ട്രെയിൻ 24 വ്യാഴാഴ്ച സർവീസ് ആരംഭിക്കും.നവംബർ 14 വരെ എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം നാലിന് മുംബൈ ലോകമാന്യ തിലക് ടെര്‍മിനസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാത്രി 8.45 ന് തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷനില്‍ എത്തും. കൊങ്കണ്‍ റെയില്‍വേ, മംഗലാപുരം ജംഗ്ഷന്, ഷൊർണൂര്‍, കോട്ടയം, കൊല്ലം വഴി ആണ് സർവീസ്.
തിരികെയുള്ള ട്രെയിൻ നമ്പർ 01464 തിരുവനന്തപുരം നോര്‍ത്ത് – ലോകമാന്യ തിലക് ടെർമിനസ് സ്പെഷൽ ട്രെയിൻ ശനിയാഴ്ച വൈകുന്നേരം 4.20 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 9:50 ന് ലോകമാന്യ തിലക് ടെർമിനസിൽ എത്തും.
നവംബര്‍ 16 വരെ ഉള്ള ശനിയാഴ്ചകളില്‍ ആണ് ഈ സർവീസ്. അഡ്വാൻസ് റിസർവേഷൻ ഉടൻ ആരംഭിക്കും.