കൊച്ചി: സിഫ്നിയോസിനും ബർബറ്റോവിനും പിന്നാലെ മറ്റൊരു സൂപ്പർ താരം കൂടി കേരള ബ്ലാസ്റ്റേഴ്സിൽനിന്നു പുറത്ത്. വെസ് ബ്രൗണിനും കിസിറ്റോയ്ക്കും വിനീതിനും പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യതാരം ദീപേന്ദ്ര നേഗിക്കും പരിക്ക്. അടുത്തിടെയാണ് താരം കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
ഡൽഹിക്കെതിരെ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ജയത്തില്‍ നിര്‍ണായക താരമായതും നേഗിയായിരുന്നു. ഇതുവരെ ടീമില്‍ അവസരം കിട്ടാതിരുന്ന നേഗി ഇറങ്ങി ഒരു ഗോളടിക്കുകയും വിജയ ഗോളിന് വഴിയൊരുക്കുകയും ചെയ്തതോടെയാണ് ആരാധകരുടെ പ്രിയതാരമായി മാറിയത്. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യതാരമായി നേഗിയെ എല്ലാരും വാഴ്ത്തുകയും ചെയ്തു.
പരിക്കേറ്റ കാലിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ നേഗി പുറത്തു വിട്ടു. പൂനയ്ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ പകരക്കാരുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നുവങ്കിലും നേഗി കളിക്കാനിറങ്ങിയിരുന്നില്ല. എന്നിരുന്നാലും താരത്തിന്റെ പരിക്ക് ഗുതുതരമല്ല എന്നാണ് സൂചനകള്‍.
കോല്‍ക്കത്തയ്ക്കെതിരെ നാളെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി ആറാമതുള്ള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള ഓരോ മത്സരവും നിര്‍ണായകമാണ്. എല്ലാ മത്സരങ്ങളിലും വിജയിച്ചാലേ പ്ലേ ഓഫീലേക്കു മുന്നേറാനാകൂ.