തന്റെ ഏറ്റവും അടുത്ത സുഹൃത്ത് അച്ഛനാണെന്ന് ദീപിക പദുക്കോണ്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കാരണം ദീപികയുടെ വിജയത്തിന് പിറകിൽ പ്രകാശ് പദുക്കോണിന്റെ പങ്ക് വലുതാണ്. ബാഡ്മിന്റണിൽ ഇന്ത്യക്കു വേണ്ടി നിരവധി അന്താരാഷ്്ട്ര മെഡലുകൾ നേടിയ പ്രകാശ് മകളുടെ ഇഷ്ടം സിനിമയാണെന്നറിഞ്ഞപ്പോൾ തടസം നിന്നില്ല. ഇന്ന് ഇന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളായി ദീപിക നിൽക്കുന്പോൾ ജയിച്ചത് പ്രകാശാണ്.തന്റെ ആഗ്രഹങ്ങൾ നിറവേറാൻ ഒപ്പം നിൽക്കുന്ന അച്ഛന് ജൂണ്‍ പത്തിന് 62-ാം വയസു തികഞ്ഞപ്പോൾ ആശംസകൾ നേർന്നിരിക്കുകയാണ് ദീപിക.
കൂട്ടിക്കാലത്ത് അച്ഛനോടൊപ്പം നിൽക്കുന്ന അതിമനോഹരമായ ചിത്രമാണ് ദീപിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.നേരത്തേ തന്നെ ദീപിക പൊതുപരിപാടികളിലും അഭിമുഖങ്ങളിലുമെല്ലാം അച്ഛനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. പീകുവിലെ അഭിനയത്തിന് ഫിലിം ഫെയർ പുരസ്കാരം ലഭിച്ചപ്പോൾ അച്ഛൻ തനിക്ക് എഴുതിയ കത്ത് ദീപിക പുറത്തുവിട്ടിരുന്നു.