ബോളിവുഡ് താരം ദീപിക പദുക്കോണ്‍ സോഷ്യൽ മീഡിയയിൽ താൻ ഷെയർ ചെയ്ത ചിത്രത്തിനു ലഭിച്ച കമന്റുകൾ കണ്ടു ഞെട്ടിയിരിക്കുകയാണ്. താരത്തിന് വലിയ വിമർശനവും നേരിടേണ്ടി വന്നു. ദീപികയുടെ മെലിഞ്ഞ ശരീരമാണ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. നന്നായി ഭക്ഷണം കഴിക്കാനും നഷ്ടപ്പെട്ടു പോയ ന്യൂട്രിഷൻ വീണ്ടെടുക്കാനുമാണ് സോഷ്യൽ മീഡിയ ദീപികയോടു പറയുന്നത്. വാനിറ്റി ഫെയർ മാഗസിനു വേണ്ടി എടുത്ത ചിത്രങ്ങളാണ് ദീപിക ആരാധകർക്കായി പങ്കുവച്ചത്. കറുത്ത ഗൗണ്‍ ആണ് ചിത്രത്തിൽ താരം ധരിച്ചിരിക്കുന്നത്. താരം സ്ലിം ആകാനും സൈസ് സീറോ ആകാനും പട്ടിണി കിടക്കുകയാണ് എന്ന വിമർശനം പല കോണിൽ നിന്നും ഉയരുന്നുണ്ട്.
പോയി വല്ലതും കഴിക്കൂ..! സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ചിത്രത്തിനു ലഭിച്ച കമന്റുകൾ കണ്ടു ദീപിക ഞെട്ടി
