കഴിഞ്ഞവർഷം ഓസ്കർ വേദിയിൽ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ആയിരുന്നു ശ്രദ്ധാകേന്ദ്രമായിരുന്നതെങ്കിൽ ഇത്തവണ അത് ദീപിക പദുക്കോണ്‍ ആയിരിക്കുമെന്ന് റിപ്പോർട്ട്. 2017ൽ ലോകത്ത് ഏറ്റവും കൂടുതൽ കളക്്ഷൻ നേടിയ സിനിമയായി ദീപിക അഭിനയിച്ച ഹോളിവുഡ് ചിത്രം ട്രിപ്പിൾ എക്സ് റിട്ടേണ്‍ ഓഫ് എക്സെൻഡർ കേജ് മാറിയതിന് പിന്നാലെയാണ് താരത്തിന് പുതിയ അംഗീകാരം.
ദീപികയുടെ സ്റ്റൈലിസ്റ്റ് എലിസബത്ത് സാൾസ്മാൻ ആണ് ദീപിക ഓസ്കർ വേദിയിലുണ്ടാകുമെന്ന സൂചന നൽകിയത്. ഓസ്കറുമായി ബന്ധപ്പെട്ട രണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറികൾ എലിസബത്ത് ഷെയർ ചെയ്തിട്ടുണ്ട്. എലിസബത്ത് ലോസ് ആഞ്ചലസിൽ എത്തിയെന്ന് അറിയിച്ചതോടെ ദീപികയുടെ സാന്നിധ്യമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഞായറാഴ്ച രാത്രി ഓസ്കർ വേദിയിൽ ദീപികയെ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇവരെന്ന് ചില മാധ്യമങ്ങൾ സൂചന നൽകി.
ഹോളിവുഡിൽ തരംഗമായി മാറിയ പുതിയ സിനിമ ദീപികയെ ഹോളിവുഡ് ആരാധകർക്കും സുപരിചിതയാക്കിയിട്ടുണ്ട്. ഇതുതന്നെയാണ് ദീപിയുടെ ഓസ്കർ അരങ്ങേറ്റത്തിനും കാരണമായിരിക്കുന്നത്. 310 മില്യണ്‍ ഡോളറാണ് ദീപികയുടെ സിനിമ ഇതുവരെയായി കളക്ട് ചെയ്തിരിക്കുന്നത്. അതായത് ഏകദേശം 2075 കോടി രൂപ. ഈ വർഷത്തെ ഏറ്റവും ഉയർന്ന കളക്്്ഷനും വിൻ ഡീസൽ നായകനായ ഈ സിനിമയ്ക്കാണ്. 54 കോടിരൂപ ഇന്ത്യയിൽ നിന്നുമാത്രം സിനിമ കളക്ട് ചെയ്തു.