പ്രിയങ്കയുമായി എന്നെ താരതമ്യം ചെയ്യരുത്: ദീപിക

DEEPIKA2802

ത​ന്‍റെ ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ൻ തി​ര​ക്കു​ക​ളി​ൽ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്താ​ണ് ബോ​ളി​വു​ഡ് സു​ന്ദ​രി ദീ​പി​ക പ​ദു​ക്കോ​ണ്‍ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ഇ​വി​ടെ പ​റ​ഞ്ഞു​റ​പ്പി​ച്ചി​രു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന​തി​നു മു​ന്പ് ദീ​പി​ക ഒ​രു കാ​ര്യം വെ​ളി​പ്പെ​ടു​ത്തി.

‘എ​ന്നെ പ്രി​യ​ങ്ക​യു​മാ​യി താ​ര​ത​മ്യം ചെ​യ്യ​രു​ത്. എ​നി​ക്ക് അ​വ​രെ വ്യ​ക്തി​പ​ര​മാ​യും ഒൗ​ദ്യോ​ഗി​ക​മാ​യും അ​റി​യാ​വു​ന്ന​താ​ണ്. അ​ഭി​ന​യ​ത്തി​ൽ ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. പ​ക്ഷേ ഞ​ങ്ങ​ളു​ടെ ലോ​കം തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​ണ്. ഒ​ട്ടും ചേ​ർ​ച്ച​യി​ല്ലാ​ത്ത​തും ഭീ​ക​ര​വു​മാ​യ ഒ​രു താ​ര​ത​മ്യ​മാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.’ താ​രം പ​റ​ഞ്ഞു.

ത​ന്നെ അ​നു​ഷ്ക​യോ​ടോ സൊ​നാ​ക്ഷി​യോ​ടോ താ​ര​ത​മ്യം ചെ​യ്താ​ൽ തെ​റ്റി​ല്ല എ​ന്നും ദീ​പി​ക കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​ട​ൻ ത​ന്നെ പ​ദ്മാ​വ​തി​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ദീ​പി​ക മ​ട​ങ്ങി​യെ​ത്തു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

Related posts