സഞ്ജയ് ലീലാ ബൻസാലി ഒരുക്കിയ പത്മാവതി എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി അഭിനയിച്ചതോടെ ബോളിവുഡിലെ സൂപ്പർസുന്ദരി ദീപിക പദുക്കോണിനു തീവ്ര സംഘടനകളിൽനിന്ന് വധഭീഷണി ഉൾപ്പെടെ വന്നിരുന്നു. ഈ സാഹചര്യത്തിൽ ബോളിവുഡ് നടിമാർ ദീപികയ്ക്കു പിന്തുണയുമായി മുന്നോട്ടുവന്നു. പക്ഷേ കങ്കണ മാത്രം ദീപികയ്ക്കു പിന്തുണ നൽകാനില്ലത്രേ.
ശബാന ആസ്മി, ജയ ബച്ചൻ, കരീന കപൂർ, ആലിയ ഭട്ട്, വിദ്യാ ബാലൻ, അനുഷ്ക ശർമ, പരിണീതി ചോപ്ര തുടങ്ങിയ നടിമാരെല്ലാം ദീപികയ്ക്കു പരസ്യപിന്തുണ നൽകിക്കഴിഞ്ഞു. പത്മാവതിയുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധങ്ങളിൽ ആശങ്ക അറിയിച്ചും പത്മാവതിയുടെ പ്രദർശനം തടഞ്ഞ വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു നിവേദനം നൽകാൻ ശബാന ആസ്മിയുടെ നേതൃത്വത്തിലുള്ള നടിമാർ തീരുമാനിച്ചു.
പല ബോളിവുഡ് സുന്ദരിമാരും നിവേദനത്തിൽ ഒപ്പിട്ടുനൽകി. പക്ഷേ കങ്കണ മാത്രം പിൻമാറിയത്രേ. തനിക്ക് ദീപികയോട് പിണക്കമൊന്നുമില്ല. ദീപികയെ ഞാൻ പിന്തുണയ്ക്കുന്നു. പക്ഷേ നിവേദനത്തിൽ ഒപ്പിടില്ല. ഇതാണ് കങ്കണയുടെ നിലപാട്.
ഹൃത്വിക് റോഷൻ-കങ്കണ പ്രശ്നംവന്നപ്പോൾ ദീപിക പിന്തുണ നൽകിയില്ലായെന്നതാണ് കങ്കണയെ ഒപ്പിടാൻ വിലക്കിയതെന്നാണ് പിന്നാന്പുറ സംസാരം.