ജിയോ ഫിലിംഫെയർ അവാർഡ് നിശയിൽ ഇത്തവണ തിളങ്ങിനിന്നത് ബോളിവുഡ് സുന്ദരിമാരായ ദീപിക പദുക്കോണും മാധുരി ദീക്ഷിതും. പരന്പരാഗത വേഷത്തിൽ എത്തിയ ഇരുവരും ഒന്നിച്ചു ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ ബാക്കിയുള്ള താരങ്ങളെയെല്ലാം ഉപേക്ഷിച്ച് ഫോട്ടോഗ്രാഫർമാർ ഇരുവർക്കും ചുറ്റും കൂടി.
പരിപാടിക്ക് ആദ്യമെത്തിയത് ദീപികയായിരുന്നു. പീച്ച് നിറത്തിലുള്ള നെറ്റിൽ വിവിധ വർണത്തിലുള്ള നൂലുകളിൽ തുന്നിയ പൂക്കളുള്ള സാരിയായിരുന്നു വേഷം. ദേഹത്തുചുറ്റിയതിൽക്കൂടുതൽ ഭാഗം പുറകിൽ വിടർത്തിയിട്ടതാണ് ദീപികയിലേക്ക് കണ്ണുടക്കാനുണ്ടായ പ്രധാന കാരണം.
തൊട്ടുപിന്നാലെ ബോളിവുഡിന്റെ തരംഗമായിരുന്ന മാധുരി ദീക്ഷിതും എത്തി. ചുവപ്പുനിറത്തിലുള്ള ലെഹങ്കയായിരുന്നു വേഷം. ലെഹങ്കയിലെ ഗ്ലാസ് വർക്ക് മാധുരിക്ക് കൂടുതൽ തിളക്കം നൽകി. എന്നാൽ അവാർഡ് നിശയ്ക്കെത്തിയില്ലെങ്കിലും 15 അവാർഡ് നോമിനേഷൻസ് ലഭിച്ച പ്രിയങ്ക ചോപ്ര നിശയിലെ താരമായി.