ബോളിവുഡിലെ സൂപ്പർസുന്ദരി ദീപിക പദുക്കോണിന്റെ കഴുത്തിൽ ബോളിവുഡിലെ ചോക്ലേറ്റ് നായകൻ രണ്‍വീർ സിംഗ് ഉടൻ മിന്നുകെട്ടിയേക്കുമെന്ന് വീണ്ടും വാർത്തകൾ. രണ്‍വീറിന്റെ വല്യമ്മച്ചിയെ കഴിഞ്ഞദിവസം ദീപിക വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ഇതോടെയാണ് വിവാഹവാർത്ത വീണ്ടും സജീവമായത്.
രണ്‍വീർ സിംഗും ദീപിക പദുക്കോണും മാലിദ്വീപിലാണ് ഇത്തവണ ന്യൂ ഇയർ ആഘോഷിച്ചത്. ന്യൂ ഇയർ ആഘോഷത്തിൽ ഇരുവരുടെയും കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. ഇതോടെ ഇവർ രഹസ്യവിവാഹം കഴിച്ചുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. മാലിദ്വീപിൽനിന്നും അവധി ആഘോഷിച്ചശേഷം മടങ്ങിയെത്തിയ ഇരുവരും കഴിഞ്ഞ ദിവസം മുംബൈയിൽ വിമാനം ഇറങ്ങിയത് ഒന്നിച്ചാണ്.
കഴിഞ്ഞ ദിവസം പാതിരാത്രിയോടെയാണ് ബാന്ദ്രയിലുള്ള രണ്‍വീറിന്റെ വല്യമ്മച്ചിയുടെ വീട്ടിൽ ദീപിക എത്തിയത്. വല്യമ്മച്ചിക്ക് ദീപികയെ ഇഷ്ടപ്പെട്ടുവെന്നും ദീപികയെ അനുഗ്രഹിച്ചാണ് യാത്രയാക്കിയതെന്നും അറിയുന്നു. ജനുവരി അഞ്ചിനായിരുന്നു ദീപികയുടെ പിറന്നാൾ. പിറന്നാൾ സമ്മാനമായി രണ്‍വീറിന്റെ മാതാപിതാക്കൾ ഡയമണ്ട് ആഭരണവും വിലകൂടിയ സാരിയുമാണ് ദീപികയ്ക്കു സമ്മാനിച്ചത്. 2013ൽ സഞ്ജയ് ലീല ബൻസാലിയുടെ രാംലീലയിൽ അഭിനയിച്ചതുമുതലാണ് ദീപികയും രണ്‍വീറും പ്രണയത്തിലായത്.