ബാജിറാവു മസ്താനി എന്ന ചിത്രത്തിന് വേണ്ടിയാണ് ഞാനും ദീപികയും ആദ്യമായി ഒരുമിച്ച് അഭിമുഖം നടത്തിയത്. അന്നാണ് അവളെ ആദ്യമായി കാമറയ്ക്കു മുന്നില്‍ വച്ച് ഞാന്‍ കെട്ടിപ്പിടിച്ചത്.
പക്ഷ, ഞാന്‍ ആലിംഗനം ചെയ്തപ്പോള്‍ അവള് എന്നോടു ദേഷ്യപ്പെടുകയായിരുന്നു. കാമറയ്ക്ക് മുന്നില്‍ വെച്ച് നീ എന്നെ ഇങ്ങനെയൊക്കെ കെട്ടിപ്പിടിക്കുമോ എന്നായിരുന്നു അവളുടെ ദേഷ്യഭാവത്തോടെയുള്ള ചോദ്യം.
പക്ഷെ, ഇപ്പോള്‍ അവളെന്റെ നല്ല സുഹൃത്തും ഭാര്യയും കാമുകിയും എല്ലാമാണ്. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ദീപികയുമായുള്ള വിവാഹം.
പ്രണയത്തിലായി പത്ത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അവള് എന്നെ ഇപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് നാല് വര്‍ഷമായിട്ടും ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. -രൺവീർ സിംഗ്