റാഞ്ചി: ഇന്ത്യൻ കായിക ലോകത്ത് മറ്റൊരു വിവാഹത്തിനുകൂടി വേദിയൊരുങ്ങുന്നു. ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ് വാളും പി. കശ്യപും ഈ മാസം വിവാഹിതരാകാനിരിക്കേ അടുത്ത വിവാഹ വാർത്ത എത്തിയിരിക്കുന്നത് ഇന്ത്യൻ അന്പെയ്ത്ത് ടീമിൽനിന്ന്.
ഇന്ത്യൻ അന്പെയ്ത്ത് താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും അടുത്ത വർഷം വിവാഹിതരാകും. ഇവരുടെ മോതിരംമാറൽ തിങ്കളാഴ്ച കഴിഞ്ഞു. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയായ അർജുൻ മുണ്ഡ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഒളിന്പിക് യോഗ്യതാ മത്സരങ്ങളുടെ തിരക്കുള്ളതിനാൽ അടുത്ത നവംബറിലേ വിവാഹം ഉണ്ടാകൂഎന്ന് മനസമ്മതത്തിനുശേഷം ഇരുവരും അറിയിച്ചു. ഇരുപത്തിനാലുകാരിയായ ദീപിക മുൻ ലോക ഒന്നാം നന്പർ താരവും കോമണ്‍വെൽത്ത് ഗെയിംസ് സ്വർണ ജേതാവുമാണ്. നിലവിൽ അഞ്ചാം സ്ഥാനത്താണ് ദീപിക. ഇരുപത്താറുകാരനായ അതാനു ദാസ് നിലവിൽ ലോക 17-ാം നന്പറിലാണ്. ഇന്ത്യ ടീമിലെ സ്ഥിരസാന്നിധ്യമാണ്.