ഹോളിവുഡ് ചിത്രം ട്രിപ്പിള്‍ എക്സ് ത്രീയുടെ മുംബൈയിലെ പ്രചാരണപരിപാടിക്കിടെ ചിത്രത്തിലെ നായിക ദീപിക പദുകോണ്‍ മുണ്ടുടുത്തു ചെയ്ത ഡാന്‍സ് കൗതുകമായി. ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രമാണ് ട്രിപ്പിള്‍ എക്സ്. ഇന്ത്യയിലെ പ്രചാരണത്തിനായി നായകന് വിന്‍ഡീസലും എത്തിയിട്ടുണ്ട്. ഹോട്ട് ലുക്കിലെത്തിയ ദീപിക മുണ്ടുടുത്ത് കൂളിംഗ് ഗ്ലാസ് വച്ച് ചുവടുവച്ചതോടെ ദസാകെ ഇളകിമറിഞ്ഞു. ഡിജെയായ ന്യൂക്ലിയയുടെ സംഗീതത്തിനൊപ്പമായിരുന്നു ദീപികയുടെ നൃത്തം.
ദീപികയുടെ കാമുകനായ രണ്‍വീര്‍ സിംഗും കാണികളുടെ കൂട്ടത്തിലുണ്ടായിരുന്നു. ലുങ്കി ഡാന്‍സിനു ശേഷം വിന്‍ഡീസലിനൊപ്പം റെഡ് കാര്‍പ്പറ്റിലും ദീപിക തിളങ്ങി. ട്രിപ്പിള്‍ എക്സിന്റെ പ്രചാരണത്തിനായ വിന്ഡിസല് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യ തന്നെ ത്രില്ലടിപ്പിച്ചു എന്നാണ് വിന്‍ഡീസല്‍ അഭിപ്രായപ്പെട്ടത്.