കൊച്ചി: സോഷ്യൽ മീഡിയയിൽ താൻ സത്യസന്ധമായും ആധികാരികതയോടുകൂടിയും മാത്രമാണ് ഇടപെടാറുള്ളതെന്നു ബോളിവുഡ് താരം ദീപിക പദുകോണ്‍. വിമർശനങ്ങൾ സ്പർശിക്കാറില്ല. ഫാൻസുമായി മികച്ച ബന്ധം പുലർത്താൻ സോഷ്യൽ മീഡിയ വലിയ സഹായമാണു ചെയ്യുന്നതെന്നും അവർ പറഞ്ഞു.
ബോൾഗാട്ടി ലുലുകണ്വൻഷൻ സെന്ററിൽ നടന്ന ഇന്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷന്റെ ആഗോള സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. കാര്യങ്ങളോടു പ്രതികരിക്കുന്പോഴുള്ള മനോഭാവങ്ങൾ പ്രധാനമാണ്. വിഷാദരോഗം പലപ്പോഴും ആത്മഹത്യ ചിന്തകളിലേക്കു നയിക്കുന്പോൾ ക്ലിനിക്കൽ സഹായം ലഭ്യമാക്കേണ്ടത് ആവശ്യമാണ്.
ബ്രാൻഡുകൾ അവതരിപ്പിക്കുന്പോൾ അത് വ്യക്തിപരമായി വിശ്വാസ്യതകൂടി ഉറപ്പുവരുത്തുന്നതിൽ തനിക്ക് സന്തോഷമുണ്ട്. ഒരു ബ്രാൻഡ് മറ്റൊന്നിനേക്കാൾ മികച്ചതെന്നു പറയാൻ കഴിയില്ല. ആധികാരികതയും സത്യസന്ധതയുമാണ് പ്രധാനമെന്നും ദീപിക പദുകോണ്‍ പറഞ്ഞു.