ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണ്‍ ഇനി ഹോളിവുഡിലും. ട്രിപ്പിള്‍ എക്സ്: ദ റിട്ടേണ്‍ ഓഫ് എക്സാന്‍ഡര്‍ കേജ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ ഹോളിവുഡ് ചുവടുവയ്പ്പ്. ആരാധകര്‍ക്ക് അഭിമാനിക്കാന്‍ ഒരു വകകൂടിയുണ്ട്. സിനിമ ആദ്യം റിലീസ് ചെയ്യുന്നത് ഇന്ത്യയിലാണ്. ലോകമെങ്ങും ജനുവരി 20ന് റിലീസ് ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ജനുവരി 14ാണ് റിലീസ് തീയതി. ഇക്കാര്യം താരം തന്നെയാണ് ട്വിറ്റര്‍ പോസ്റ്റിലൂടെ അറിയിച്ചത്. എന്നാല്‍ റിലീസ് നേരത്തെ ആക്കിയത് ശ്രദ്ധ കപൂറിന്റെ ഓകെ ജാനുവിനു ഭീഷണിയാകാനും സാധ്യതയുണ്ട്.
ദീപികയുടെ ഹോളിവുഡ് ചിത്രം ആദ്യം ഇന്ത്യയില്‍
