ന്യൂഡൽഹി: ജെഎൻയു സർവകലാശാലയിലെ വിദ്യാർഥികളുടെ സമരത്തിൽ ഐക്യദാർഡ്യം പ്രഖ്യാപിച്ചു പങ്കെടുത്ത ബോളിവുഡ് നടി ദീപിക പദുകോണിനെതിരേ രംഗത്തെത്തിയ സംഘപരിവാറിന്റെ നീക്കങ്ങളെല്ലാം പാളുന്നു. വിവാദങ്ങൾക്കുശേഷം ട്വിറ്ററിൽ ദീപികയുടെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ജെഎൻയു സമരത്തിൽ ഐക്യദാർഡ്യം പ്രഖ്യാപിച്ച് ദീപിക എത്തിയതിനു പിന്നാലെ അവർക്കെതിരേ സംഘപരിവാർ സോഷ്യല്‍ മീഡിയയിലും മറ്റുമായി ഹേറ്റ് ക്യാംപയിനുകള്‍ ആരംഭിച്ചിരുന്നു. എന്നാൽ ഇതിനു കനത്ത തിരിച്ചടി സൃഷ്ടിച്ചുകൊണ്ട് 40,000 പേരാണ് ദീപികയെ ട്വിറ്ററിൽ പുതുതായി ഫോളോ ചെയ്തത്.
താരത്തിന്റെ ചിത്രങ്ങള്‍ ബഹിഷ്കരിക്കാനും ദീപികയെ സോഷ്യല്‍ മീഡിയയില്‍ അണ് ഫോളോ ചെയ്യാനുമായിരുന്നു ക്യാംപയിനിൽ ആവശ്യപ്പെട്ടിരുന്നത്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ദീപികയെ പിന്തുണച്ച് സ്റ്റാൻഡ് വിത്ത് ദീപിക, ഐ സപ്പോർട്ട് ദീപിക തുടങ്ങിയ ഹാഷ് ടാഗുകളും സജീവമാണ്.