വിവാഹം കഴിഞ്ഞെന്ന് കരുതി സ്ത്രീകളെ ഗർഭിണികളാകാൻ നിർബന്ധിക്കരുതെന്ന് ദീപിക പദുക്കോണ്‍. രണ്‍വീർ സിംഗുമായുള്ളി വിവാഹ ശേഷം താരം ഗർഭിണിയാണെന്ന വിധത്തിൽ ബോളിവുഡിൽ ചർച്ചകൾ പരന്നിരുന്നു. ഇതിനു മറുപടിയായി ആണ് താരം മനസ് തുറന്നത്.
“വിവാഹിതയായി എന്ന ഒറ്റക്കാരണം കൊണ്ടാണ് ആളുകൾ അമ്മയാകുന്നതിനെ കുറിച്ച് ചോദിക്കുന്നത്. കുഞ്ഞുങ്ങളുള്ള പല സുഹൃത്തുക്കളും ഇതിനെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞു എന്ന കാരണം കൊണ്ട് സ്ത്രീകളെ ഗർഭിണികളാകാൻ നിർബന്ധിക്കരുത്.
അത് ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ സംഭവിക്കേണ്ടതാണ്. ആ അവസ്ഥയിൽ കൂടി കടന്നു പോകുവാൻ അവരെ നിർബന്ധിക്കുന്നത് ശരിയല്ല. സംഭവിക്കേണ്ടത് സമയത്ത് സംഭവിച്ചുകൊള്ളും’. ദീപിക പറഞ്ഞു