കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ജനങ്ങളോട് സുരക്ഷിതരായി വീട്ടില്‍ കഴിയാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി കരീന കപൂര്‍.
എന്നാല്‍ കരീനയുടെ ആഹ്വാനത്തിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. സ്വന്തം ബന്ധുവായ രണ്‍ബീറിനോടും കൂടി ഇക്കാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍.
സോഷ്യല്‍ മീഡിയയിലൂടെയാണ് കരീന ആഹ്വാനവും ആരാധകരുടെ മറുപടിയും. കരീനയുടെ അഭ്യര്‍ഥന ഇങ്ങനെ…
നമ്മുടെ രാജ്യത്തിനന്റെ അവസ്ഥ ഇപ്പോഴും ജനങ്ങള്‍ക്ക് പൂര്‍ണമായി മനസിലായിട്ടില്ല. മഹാമാരിയുടെ വ്യാപ്തി മനസിലാക്കി നമ്മള് ജാഗ്രതയോടെ പെരുമാറണം.
നിങ്ങള്‍ താടിയില്‍ മാസ്ക് ധരിക്കുകയോ, കോവിഡ് നിയമങ്ങള്‍ അനുസരിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ നമ്മുടെ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും കുറിച്ച് വെറുതെ ഒന്ന് ചിന്തിക്കണം.
ആരോഗ്യമേഖലയിലെ അപര്യാപ്തത തിരിച്ചറിഞ്ഞു വേണം നമ്മുടെ പ്രവര്‍ത്തനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വരുമ്പോള്‍ നമ്മള് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരെക്കുറിച്ച് ചിന്തിക്കണം.
ശാരീരികമായും മാനസികമായും തകര്‍ന്ന അവസ്ഥയിലാണ് അവര്‍. ഇത് വായിക്കുന്നവരെങ്കിലും സാമൂഹിക അകലം പാലിച്ച് നില്ക്കാന് തയാറാകണം. ഈ രാജ്യത്തിന് നിങ്ങളെ ആവശ്യമുണ്ട്.
കരീനയുടെ ഈ അഭ്യര്‍ഥനയ്ക്കു ചുട്ട മറുപടിയുമായുമായാണ് ആരാധകര്‍ എത്തിയത്.
അടുത്തിടെ മാലദ്വീപില്‍ അവധി ആഘോഷത്തിനു പോയ സഹോദരന് രണ്‍ബീര്‍ കപൂറിനെയും കാമുകി ആലിയ ഭട്ടിനെയും കുറിച്ചാണ് പലരും ചൂണ്ടിക്കാട്ടിയത്.
ഇരുവരും കോവിഡില്‍ നിന്ന് മുക്തി നേടിയിട്ട് കുറച്ച് നാളുളേ ആയിട്ടുള്ളു.
ബോധമില്ലാതെ ഇക്കാലത്ത് അവധി ആഘോഷങ്ങള്‍ നടത്തുന്നവരോടാണ് ഇക്കാര്യങ്ങള്‍ ആദ്യം പറയേണ്ടത്. താങ്കളുടെ വാക്കുകള്‍ അവര്‍ കൂടി കാണട്ടെ.
ദയവായി ഇക്കാര്യം താങ്കളുടെ ബന്ധുവിനോടും അദ്ദേഹത്തിന്റെ കാമു കിയോടും പറയൂ… എന്നാണ് ഒട്ടേറെ ആരാധകര്‍ കുറിച്ചത്.