താമരശേരി: കാലം മാറുന്നതുസരിച്ച് കര്‍ഷക ജീവിതം പുരോഗമിച്ചില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. പിന്നോട്ടു പോകുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും ഇതിനൊരു മാറ്റം അനിവാര്യമാണെന്നും ശശീന്ദ്രന് അഭിപ്രായപ്പെട്ടു. താമരശേരിയില്‍ ദീപിക കര്ഷകന് മാസികയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന കാര്‍ഷിക സാംസ്കാരിക മേളയില്‍ നടന്ന കര്‍ഷക സെമിനാറിനോടനുബന്ധിച്ചുള്ള സാസ്കാരിക സമ്മേളനം ഉദഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നെല്ലുത്പാദനത്തില്‍ വലിയ പ്രശ്നങ്ങളാണുണ്ടായത്. അതുകൊണ്ട് തന്നെ നെല്‍കൃഷിക്ക് കാര്യമായ ഇടംകിട്ടിയില്ല. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയാണ് ഭൂമിയിലെ ആഘാത പ്രത്യാഘാതങ്ങള്‍ക്ക് വരെ കാരണമാകുന്നത്. ഭാരത സംസ്കാരം കാര്‍ഷിക സംസ്കാരമാണ്. അതില്‍ നിന്ന് വ്യതിചലിക്കുന്നതാണ് മുഖ്യ പ്രശ്നം.
ഈ പ്രശ്നങ്ങള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നു വരണമെന്നും പരിഹാരത്തിനായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗമായി നിയമിതനായ സിബി വയലിലിനെ ഉപഹാരം നല്കി മന്ത്രി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എം. രാധാമണി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജിറ കൊല്ലരുകണ്ടി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജെസി ശ്രീനിവാസന് , കെ. സരസ്വതി, ബിഎസ്എംഎഫ് സെക്രട്ടറി സണ്ണി കൂഴമ്പാല, എ.ടി. മഹേന്ദ്രന് , എ.പി.സജിത്ത്, കണ്ടിയില്‍ മുഹമ്മദ്, കെ.സി.അബു, പി.സി ഹബീബ് തമ്പി, ഷംസീര്‍ എടവലത്ത്, പി.സി. ഇബ്രാഹിം, പി.സി. റഹിം, വി.കെ.ബാലകൃഷ്ണന് നായര്‍ , ഡിഎഫ്സി കൂരാച്ചുണ്ട് റീജൻ പ്രസിഡന്റ് ജോര്‍ജ് കുംബ്ലാനി എന്നിവര്‍ പ്രസംഗിച്ചു.