പാരിസ്: ലോകകപ്പ് അന്പെയ്ത്ത് സ്റ്റേജ് ത്രീയിൽ ട്രിപ്പിൾ സ്വർണം നേടിയ ഇന്ത്യൻ വനിതാ താരം ദീപിക കുമാരി ലോക റാങ്കിംഗിൽ ഒന്നാമത്.
വനിതാ സിംഗിൾസ് റീക്കർവ് വിഭാഗത്തിലാണ് ദീപിക ഒന്നാം സ്ഥാനത്തെത്തിയത്. ലോകകപ്പിൽ സിംഗിൾസ്, ടീം, മിക്സഡ് ടീം റീക്കർവ് വിഭാഗങ്ങളിൽ ദീപിക സ്വർണം കരസ്ഥമാക്കി.
ഒരു ലോകകപ്പിൽ മൂന്നു വിഭാഗത്തിലും ദീപിക സ്വർണം നേടുന്നത് ഇതാദ്യമാണ്.റാഞ്ചി സ്വദേശിയായ ഈ ഇരുപത്തിയേഴുകാരി 2012ലും ഒന്നാം റാങ്കിലെത്തിയിരുന്നു.
ടോക്കിയോ ഒളിന്പിക്സ് അന്പെയ്ത്തിന് യോഗ്യത നേടിയ ഏക ഇന്ത്യൻ വനിതയാണ് ദീപിക.